Latest NewsIndiaNews

ജനക്കൂട്ടം നോക്കി നില്‍ക്കെ 22 കാരിയായ യുവതിയെ യുവാവ് കുത്തിക്കൊന്നു

ഡല്‍ഹി: തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെ 22 കാരിയായ പെണ്‍കുട്ടിയെ യുവാവ് കുത്തി കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ധാരയില്‍ ഇന്നലെയായിരുന്നു സംഭവം. രക്തം വാര്‍ന്നു തെരുവില്‍ കിടന്ന പെണ്‍കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പോലീസ് എത്തുന്നത്‌ വരെ വഴിയില്‍ നിന്ന ജനങ്ങള്‍ കാഴ്ച്ചകാരായി നിന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി രക്തം വാര്‍ന്നു മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

മുന്‍പ് വാഹന മോഷണ കേസിലെ പ്രതി ആയിരുന്ന ആദിലാണ് പെണ്‍കുട്ടിയെ കൊന്നതെന്നു തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. പ്രതിയും പെണ്‍കുട്ടിയും മുന്‍പ് സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ബന്ധം വഷളായി. ഇതിന്‍റെ ഫലമായാണ് അക്രമമെന്നു സൂചന. പ്രതിയെ പിടികൂടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നും പോലീസ് പറഞ്ഞു . എയര്‍ ഹോസ്റ്റെസ് ആകാന്‍ പരിശീലനം നേടുന്ന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്നു മരിച്ച പെണ്‍കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button