KeralaLatest NewsNews

നാട്ടിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

എകരൂല്‍: റിയാദില്‍നിന്ന് മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ യുവാവ്‌ കുഴഞ്ഞുവീണ് മരിച്ചു. തലയാട് കല്ലുള്ളതോട് വയലുംതല കൊളോളി ഇബ്രാഹിമിന്‍റെ മകന്‍ ഇര്‍ഷാദാണ് (25) മരിച്ചത്. റിയാദില്‍ നിന്ന് നാട്ടിലെത്തിയതിന് ശേഷം കല്ലുള്ളതോട് അങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ആറരയോടെ വീട്ടില്‍വെച്ച് അസ്വസ്ഥത തോന്നിയ ഉടനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മെഡിക്കല്‍കോളജില്‍ നിന്ന് വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിച്ച മൃത ദേഹം കല്ലുള്ളതോട് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button