KeralaLatest NewsNews

ഫോണുപയോഗം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുമായി പള്‍സര്‍ സുനി

കൊച്ചി: പള്‍സര്‍ സുനി അന്വേഷണത്തോട് സഹകരിക്കാന്‍ തുടങ്ങി. ഇന്നലെ മുതലാണ് സുനി അന്വേഷണത്തോട് സഹകരിക്കാന്‍ തുടങ്ങിയത്. ഫോണുപയോഗം സംബന്ധിച്ച് വിവരങ്ങള്‍ പള്‍സര്‍ സുനി പൊലീസിന് നല്‍കി. ഫോണ്‍ ലഭിച്ചതും എത്തിച്ചതും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കും. ഫോണ്‍ എത്തിച്ചുനല്‍കിയ മഹേഷ് ഒളിവിലെന്നാണ് സൂചന. ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. ആരോപണവിധേയരായവരിലേക്ക് ഗൂഢാലോചന എത്തിക്കാനുള്ള തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

സുനി, ദിലീപിന്റെ നമ്പറുകളില്‍ വിളിച്ചിട്ടില്ലെന്നും ദിലീപ് സംശയാസ്പദമായ ഫോണ്‍വിളികള്‍ നടത്തിയിട്ടില്ലെന്നുമാണ് ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. സുനി ഫോണ്‍വിളിച്ച എല്ലാവരോടും വിവരങ്ങള്‍ ആരായാനാണ് പൊലീസ് നീങ്ങുന്നത്. അക്രമത്തിന് ഒരു സൂത്രധാരനുണ്ടെങ്കില്‍ ഇത്തവണ ചോദ്യംചെയ്യുമ്പോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ചോദ്യംചെയ്യലില്‍ സൈബര്‍ ഫൊറന്‍സിക്, മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. പൊലീസിനെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

അതേസമയം കേസില്‍ കൂടുതല്‍ സിനിമാതാരങ്ങളെ ചോദ്യംചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഢാലോചന, സൂത്രധാരന്‍ എന്നീ രണ്ട് ഘടകങ്ങളില്‍ വ്യക്തമായ ഉത്തരത്തിനായാണ് പൊലീസിന്റെ ഇപ്പോഴത്തെ നീക്കം. നടനും മിമിക്രി താരവുമായ കെ.എസ്. പ്രസാദ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരില്‍നിന്ന് വ്യാഴാഴ്ച പൊലീസ് മൊഴിയെടുത്തു.

ജയിലിലായിരുന്ന സമയത്ത് സുനി ഫോണ്‍ചെയ്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി പറഞ്ഞിരുന്നു. ഇതുള്‍പ്പെടെ പല ചോദ്യങ്ങളിലും വ്യക്തതയ്ക്ക് സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്‌തേക്കാനിടയുണ്ട്. ഇത്തരമൊരു നീക്കം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button