Latest NewsNewsInternationalGulf

കുട്ടികൾക്ക് ടാക്സികളിൽ സീറ്റ് നിർബന്ധം

ദുബായ് :  നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് ടാക്സികളിൽ സീറ്റ് നിർബന്ധമാക്കി ദുബായ് പോലീസ് നടപടി. കുട്ടികൾക്കുള്ള പ്രത്യേക സീറ്റാണ് ടാക്സിയിൽ നിർബന്ധമാക്കിയത്. ഗതാഗത നിയമ പരിഷ്കാരത്തിന്റെ ഭാഗമായാണ് നടപടി. ഇനി മുതൽ ടാക്സികളിൽ കുട്ടികൾക്കുള്ള രണ്ട് പ്രത്യേക സീറ്റുകൾ സൂക്ഷിക്കണം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാമെന്നാണ് പോലീസ് നൽകുന്ന നിർദേശം.
ഈ മാസം ഒന്നുമുതൽ പ്രാബല്യത്തിൽവന്ന നിയമ പരിഷ്കാരത്തിലാണ് പോലീസ് പുതിയ നിർദേശം നൽകിയത്. സുരക്ഷയുടെ ഭാഗമായാണ് നടപടി. ടാക്സി കാറുകളുടെ ഡിക്കിയിൽ ഡ്രൈവർ ഇനി മുതൽ രണ്ടു സീറ്റുകൾ സൂക്ഷിക്കണം. ഇത് കുട്ടികൾക്കുള്ള സീറ്റാകണം. യാത്രക്കാരുടെ ആവശ്യാനുസരണം സീറ്റിൽ കുട്ടികളെ ഇരുത്താനുള്ള നടപടി ഡ്രൈവർ സ്വീകരിക്കണം.
പ്രാഥമിക ഘട്ടത്തിൽ ഈ നിയമം ലംഘിക്കുന്നവർക്ക് ബോധവൽകരണം നൽകും. ട്രാഫിക് നിയമത്തിലെ പുതിയ വ്യവസ്ഥകൾ, പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ, കുട്ടികളെ പ്രത്യേക സീറ്റുകളിൽ ഇരുത്തേണ്ട ആവശ്യം തുടങ്ങിയ വിഷയങ്ങളിലാകും ബോധവൽകരണം.
രണ്ടാം ഘട്ടത്തിൽ നിയമലംഘകർക്ക് 400 ദിർഹം പിഴ ഈടാക്കാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button