Latest NewsNewsIndia

ബുർഹൻ വാനിയുടെ ചരമർഷികം: കശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചു

കശ്മീർ: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനിയുടെ ചരമ വാർഷികത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്തു കശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചു. 2100 അർദ്ധ സൈനികരെയാണ് കൂടുതലായി നിയോഗിച്ചിരിക്കുന്നത്. അമർനാഥ്‌ തീർത്ഥാടനം നടക്കുന്ന സമയമായതിനാൽ കേന്ദ്രം സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കി.

2016 ജൂലൈ 8 നു സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് ബുർഹൻ വാനി കൊല്ലപ്പെടുന്നത്. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പു​​​​ൽ​​​​വാ​​​​മ, കു​​​​ൽ​​​​ഗാം, ഷോ​​​​പി​​​​യാ​​​​ൻ, അ​​​​ന​​​​ന്ത്നാ​​​​ഗ് എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം പൊട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ടിരുന്നു. ഈ സംഘർഷത്തിൽ 72 സാധാരണക്കാരും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി സർക്കാർ ജൂലൈ 6 മുതൽ 10 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button