Latest NewsNewsIndia

ഭര്‍ത്താവും ഭാര്യയുമടങ്ങിയ പെണ്‍വാണിഭ സംഘം പിടിയില്‍

നാഗ്പൂര്‍: നാഗ്പൂരിലെ നന്ദാവന്‍ പ്രദേശത്തെ ഒരു ഫ്ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഭര്‍ത്താവും ഭാര്യയുമടങ്ങിയ പെണ്‍വാണിഭ സംഘം പിടിയിലായി. ശക്തി നഗറിലെ ശിവാലയ അപ്പാര്‍ട്ട്മെന്റ് ഫ്ലാറ്റ് 103 ലെ താമസക്കാരായ രാഹുല്‍ ദജിബ നിംജെ (26), ഇയാളുടെ ഭാര്യ ശ്വേത (20), കംതീ ഗ്രീന്‍ടൌണ്‍ സ്വദേശിയായ അനൂപ്‌ ഹേംരാജ് മിശ്ര (26) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടികളെ വ്യാജ വഗ്ദാനങ്ങള്‍ നല്‍കി എത്തിച്ച ശേഷം വേശ്യാവൃത്തിയിലേക്ക് തള്ളിയിടുകയായിരുന്നു സംഘം. ഇത്തരത്തില്‍ കെണിയില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ പോലീസ് റെയ്ഡിനിടെ രക്ഷപ്പെടുത്തി.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇടപാടുകാര്‍ എന്ന വ്യാജേനയാണ് പോലീസ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. ക്രൈം ബ്രാഞ്ചിന്റെ സാമൂഹ്യസുരക്ഷാ വിഭാഗമാണ്‌ റെയ്ഡ് നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button