Latest NewsKeralaNews

തെരുവ് നായ്ക്കൾ കടത്തിണ്ണയിൽ കിടന്നയാളുടെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു

പ​ത്ത​നം​തി​ട്ട: കേരളത്തെ നടുക്കി വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് ഇത്തവണ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടുപേരെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇതിൽ ഒരാളുടെ ജനനേന്ദ്രിയം തെരുവ് നായക്കൂട്ടം കടിച്ചുമുറിച്ചു. ചെ​ങ്ങ​റ സ്വ​ദേ​ശി വെ​ങ്കി​ടേ​ഷ് (61), കൂ​ട​ൽ നെ​ടു​മ​ണ്‍​കാ​വ് സ്വ​ദേ​ശി ഡേ​വി​ഡ് (50) എ​ന്നി​വ​രാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിനു ഇരകളായത്.ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഭവം നടന്നത്. കുമ്പഴ ജംഗ്ഷനിലെ കടവരാന്തയിൽ കിടന്നുറങ്ങിയ സുഹൃത്തുക്കളായാണ് നായ്ക്കൾ ആക്രമിച്ചത്. രാത്രി പതിവായി നായക്കൂട്ടം ഈ ഭാഗത്ത് വരുന്നുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.

നായകളുടെ ആക്രമണത്തെ തുടർന്ന് ഇരുവരും നിലവിളിച്ചു. ശബ്ദം കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ പോലീസ് സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജ​ന​നേ​ന്ദ്രി​യ​ത്തി​നു ക​ടി​യേ​റ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വെ​ങ്കി​ട​ശ്വേ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​യാ​ളെ ഇന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കും. ഒപ്പമുണ്ടായിരുന്ന ഡേവിഡിന്‍റെ കാ​ലി​ലും കൈ​യ്ക്കും ക​ടി​യേ​റ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button