Latest NewsKeralaNews

ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം:  തന്റെ പെന്‍ഷന്‍ രേഖകള്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ആരോപണവുമായി മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ രംഗത്ത്. ഇതിനു പിന്നില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ്. പോലീസിലെ ചില ഉദ്യോഗസ്ഥർ തന്റെ പെന്‍ഷന്‍ രേഖകള്‍ പിടിച്ച് വെച്ചിരിക്കുകയാണ്. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദീർഘകാലം പോലീസിൽ ഉണ്ടായിരുന്ന തന്റെ പേരില്‍ തെറ്റായ ഒരു കാര്യം ചെയ്തുവെന്ന കറ വീണിട്ടില്ല. ചില ഉദ്യോഗസ്ഥരുടെ തെറ്റുകൾ താൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ നാടകത്തിനും നിന്ന് കൊടുത്തിട്ടില്ല. പിന്നെയെന്തിനാണ് പെന്‍ഷന്‍ പേപ്പറുകള്‍ തടഞ്ഞ് വെച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button