Latest NewsNewsGulf

ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസവും സന്തോഷവും നല്‍കുന്ന വാര്‍ത്ത പുറത്തുവിട്ട് ദുബായ് മന്ത്രാലയം

 

ദുബായ് : ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വാരാന്ത്യ അവധി നല്‍കുമെന്നു ദുബായ് ടാക്‌സി കോര്‍പറേഷന്‍ അറിയിച്ചു. ഓരോ ദിവസവും ദീര്‍ഘനേരം ജോലി ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമാണു തീരുമാനം. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം നല്‍കി ഡ്രൈവിങ് സുരക്ഷിതമാക്കുകയാണു ലക്ഷ്യം.

റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ (ആര്‍ടിഎ) ഉപകമ്പനിയായ ദുബായ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) ജനുവരിയില്‍ ആരംഭിച്ച നവീകരണ പദ്ധതികളുടെ ഭാഗമായാണു നടപടി. 2019 വരെയുള്ള സംരംഭങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഡിടിസിയുടെ എയര്‍പോര്‍ട് ടാക്‌സികള്‍, ഹല ടാക്‌സി, ലിമോസിന്‍, സാധാരണ ടാക്‌സികള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ക്കാണ് ആഴ്ചയില്‍ ഒരുദിവസം വിശ്രമം അനുവദിച്ചിരിക്കുന്നത്.

ഡ്രൈവര്‍മാരുടെ ജോലിഭാരം കുറച്ച് സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാരാന്ത്യ അവധി സംവിധാനം നടപ്പാക്കിയിരിക്കുന്നതെന്നു ദുബായ് ടാക്‌സി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.യൂസഫ് അല്‍ അലി പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ക്കു വിശ്രമമില്ലായ്മ, ക്ഷീണം തുടങ്ങിയവ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാണു ശ്രമം. എന്നാല്‍ ഡിടിസിയുടെ കീഴിലുള്ള ടാക്‌സികള്‍ക്കു മാത്രമാണ് ഇപ്പോള്‍ വാരാന്ത്യഅവധി സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള നടപടി ക്രമങ്ങളാണ് സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button