Latest NewsInternational

ഏഷ്യന്‍ മയക്കുമരുന്ന് വ്യാപാരി യുഎഇയില്‍ അറസ്റ്റില്‍ !!

അബുദാബി: ഏഷ്യക്കാരനായ മയക്കുമരുന്ന് വ്യാപാരിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ ഫാല്‍ക്കണ്‍ ഐയുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്. പ്രദേശത്ത് ഈയിടെയായി മയക്കുമരുന്നും, ഹെറോയിനും വ്യാപകമായി വില്‍പ്പ നടത്തിന്നുവെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അപകടകാരികളായ ഇത്തരത്തിലുള്ള ലഹരി വസ്തുക്കളെ പ്രദേശത്ത് നിന്ന് തുടച്ച് നീക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യമെന്നും, അതിന്റെ ഭാഗമായാണ് അറസ്റ്റെന്നും അബുദാബി പോലീസ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ താഹീര്‍ ഗരീബ് അല്‍ ദഹേരി പറഞ്ഞു.

പിടിയിലായ ആള്‍ ലഹരി ഗുളികകളും വില്‍പ്പന നടത്തിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിടിയിലായ സമയത്ത് ഇയാളുടെ കൈയ്യില്‍ നിന്നും ഇത്തരത്തിലുള്ള ലഹരി ഗുളികകള്‍ കണ്ടെടുത്തതായും അബുദാബി പോലീസ് അറിയിച്ചു. പിന്നെ ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴായിരുന്നു ബാക്കി മയക്കുമരുന്നുകള്‍ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button