കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 22 വരെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ തീരുമാനം. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഇന്നത്തെ വിചാരണ. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഈ കേസിൽ അഡ്വക്കേറ്റ് രാമൻപിള്ള ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തതോടെ ഉടൻ തന്നെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ദിലീപിന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ പ്രചരിച്ച വാർത്തകളെല്ലാം വ്യാജമാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments