Latest NewsNewsIndia

ഗോ രക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നു

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹരിയാനയിലും ഗോ രക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നു. ഗോരക്ഷകരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ആധാറുമായി ലിങ്ക് ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സര്‍ക്കാരിനെ നാണം കെടുത്തുന്ന സാഹചര്യത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡുള്ള അംഗീകൃത ഗോരക്ഷകരെ നിയമിക്കുന്നത്.

അംഗീകൃത ഗോരക്ഷകര്‍ ആണെങ്കിലും ഇവര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കില്ല. തങ്ങളുടെ പരിധിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുക എന്നതാണ് ഇവരുടെ ചുമതല. വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടപടി എടുക്കും. അംഗീകൃത ഗോരക്ഷകരെ നിയമിക്കുന്നതിനോടൊപ്പം ഗോ സേവാ ആയോഗ് പദ്ധതി നടപ്പാക്കാനും ഈ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

ഗോരക്ഷകരെ നിയമിക്കുന്നതിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ നടത്താനാണ് ഹരിയാന ഗോ സേവാ ആയോഗിന്റെ തീരുമാനം. ഒമ്പത് ജില്ലകളില്‍ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോ രക്ഷകരാകാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. ഇതില്‍ 80 പേരെ നിയമിക്കാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button