KeralaLatest News

മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി

പേയാട് ; മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി.  സിപിഎം ബിജെപി സംഘർഷത്തെ തുടർന്ന് പേയാട് റാക്കോണത്ത് മേലേപുത്തൻ വീട്ടിൽ ഗൃഹനാഥൻ അയപ്പന്‍ ചെട്ട്യാർ  മലയിൻകീഴ് സ്റ്റേഷനിൽ  വിവരം അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച രാത്രി  അഞ്ചു ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ ഓട്ടോറിക്ഷ ഡ്രൈവറായ അരുൺ ലാലിനെതിരെ(23) പോലീസ് കേസ്സ് എടുത്തു.  വീട്ടിൽ എന്നും മദ്യപിച്ചെത്തി പ്രശനമുണ്ടാക്കുന്ന അരുൺ ബോംബ് കാട്ടി തന്നെ ഭീക്ഷണി പെടുത്താറുണ്ടെന്നും. ബോംബ് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മകൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അയ്യപ്പൻ പൊലീസിന് മൊഴി നൽകി. ഉഗ്രശേഷിയുള്ള നാടൻ പടക്കമാണിതെന്ന് കരുതുന്നു. ഇതിന്റെ സ്ഫോടനശേഷി ബോംബ് സ്വാകാഡിന്റെ പരിശോധനക്ക് ശേഷമേ അറിയാൻ സാധിക്കു.

shortlink

Related Articles

Post Your Comments

Related Articles


Back to top button