KeralaLatest NewsNews

ബിജെപി പ്രവർത്തകരെ മർദ്ദിച്ച പ്രതി തൊപ്പിയണിഞ്ഞ് സ്റ്റേഷനിൽ: ബിജെപി പരാതി നൽകി

കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും സംഭവത്തിൽ വൻ പ്രതിഷേധം ഉണ്ടാകുകയും ചെയ്തു. ഞായറാഴ്ച കുമരകത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. തുടർന്ന് ചിത്രം സഹിതം ബി.ജെ.പി. കോട്ടയം ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി നല്‍കി.

അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് പറഞ്ഞു. പിടിയിലായ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി മനസ്സിലാക്കാൻ ഈ ചിത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പോലീസ് ഇത് പാടെ നിഷേധിക്കുകയാണ്. ഇത് മറ്റെവിടെങ്കിലും വച്ചെടുത്ത ചിത്രമാകാമെന്നും ആരോപണം ശരിയല്ലെന്നുമാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button