Latest NewsNewsInternationalTechnology

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

കാരക്കാസ്: വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പൂര്‍ണമായും ഹാക്കര്‍മാര്‍ തകര്‍ത്തു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കിരാത ഭരണത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റുകള്‍ തകര്‍ത്തത്.

ഇത് കൂടാതെ, നാഷണല്‍ ഇലക്ട്രല്‍ കൗണ്‍സില്‍, വെനസ്വേലന്‍ നേവി വെബ്‌സൈറ്റുകളും ഹാക്ക് ചെയ്തിട്ടുണ്ട്. സേച്ഛാധിപത്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന സന്ദേശവും ഹാക്ക് ചെയ്യപ്പെട്ട സൈറ്റില്‍ വീരന്മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വെനസ്വേലന്‍ സര്‍ക്കാര്‍ ഇതിനോടു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദി ബൈനറി ഗാര്‍ഡിയന്‍ എന്ന ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നില്‍. വലന്‍സ്യാ നഗരത്തിലെ സൈനികതാവളം ആക്രമിച്ചവര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ആക്രമണമെന്ന് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. ഇവര്‍ തന്നെ നേരത്തെ വലന്‍സ്യാ നഗരത്തിലെ സൈനികതാവളം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പട്ടാളത്തില്‍നിന്ന് ഒളിച്ചോടിയ ലഫ്റ്റനന്റിന്റെ നേതൃത്വത്തില്‍ യൂണിഫോം ധരിച്ച് 20 അംഗ സംഘമാണ് വലന്‍സിയ മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ശ്രമിച്ചത്. ശേഷം സൈന്യം നടത്തിയ റെയ്ഡില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ചിലധികം ആളുകള്‍ പിടിയിലാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button