Latest NewsKeralaNews

ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിയ്ക്കുന്നു : ഇത്തവണയും ഹാജരാകുന്നത് വീഡിയോ കോണ്‍ഫറന്‍സിങ് വഴി

 

ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിയ്ക്കുന്നു. ഇത്തവണയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാകും. താരം നേരിട്ട് ഹാജരാകുന്നതിന്റെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് അനുവദിച്ചത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ജൂലൈ 25ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് ഓഗസ്റ്റ് എട്ടു വരെ ദിലീപിനെ റിമാന്‍ഡ് ചെയ്തിരുന്നു.

അതേസമയം, ശനിയാഴ്ച ജയിലില്‍ കന്യാസ്ത്രീ ദിലീപിനു കൗണ്‍സലിങ്ങിന് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍ പറഞ്ഞു. ദിലീപ് റിമാന്‍ഡിലായ ശേഷം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇവരേയും അകത്തു കയറ്റിയിരുന്നില്ല. താരത്തിന്റെ ആരോഗ്യനിലയെ പറ്റിയും പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button