Latest NewsNewsInternational

ചൈനയിൽ വൻ ഭൂചലനം

ബെയ്ജിങ്: മധ്യ ചൈനയിൽ വൻ ഭൂചലനം. ചൈനയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാൽ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന നെറ്റ്‍വർക്സ് സെന്റർ അറിയിച്ചു. ഭൂചലനമുണ്ടായത് പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20 ഓടെയാണ്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗ്വാൻജുയാൻ നഗരത്തിന് 200 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു. തുടർ ചലനങ്ങളിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ഗ്വാവാ മേഖലയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു സിച്ചുവാൻ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗോത്രവിഭാഗമായ ടിബറ്റൻകാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണു ഗ്വാവാ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിലും ചിത്രങ്ങളിലും നാശനഷ്ടങ്ങളുടെ സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button