Latest NewsNewsIndia

ഗുജറാത്ത് രാജ്യസഭ തെരെഞ്ഞടുപ്പില്‍ കമ്മീഷന്റെ നിര്‍ണായക തീരുമാനം വന്നു

ഗുജാറത്ത് രാജ്യസഭ തെരെഞ്ഞടുപ്പില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് റദ്ദാക്കി. കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടാണ് റദ്ദാക്കിയത്. തെരെഞ്ഞടുപ്പില്‍ കമ്മീഷനാണ് നടപടി സ്വീകരിച്ചത് . കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. രണ്ടു എംഎല്‍എമാര്‍ വോട്ട് ചെയാനുള്ള ചട്ടം ലംഘിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരായ രാഷവ്ജി പട്ടേല്‍, ഭോല ഗൊഗേഹല്‍ എന്നിവരുടെ വോട്ടാണ് അസാധുവായി പ്രഖ്യാപിച്ചത്. ഇരുവരും വോട്ട് രേഖപ്പെടുത്തിയ ശേഷം ബിജെപി ഏജന്റിനെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടിയിരുന്നു.

ഈ ചട്ടലംഘനമാണ് കോണ്‍ഗ്രസ് ചൂണ്ടികാട്ടിയത്. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ ഇവരുടെ വോട്ട് റദ്ദാക്കി ഉത്തരവറക്കിയത്.കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​ൺ​ദീ​പ് സു​ർ​ജെ​വാ​ല, ആ​ർ.​പി.​എ​ൻ സിം​ഗ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. വീ​ഡി​യോ ദൃ​ശ്യ​മ​ട​ക്ക​മാ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.വോ​ട്ട് റ​ദ്ദാ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെട്ടിരുന്നു. ഈ ആവശ്യം ഉയർത്തി അവരും തെരെഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button