Latest NewsKerala

മദ്യത്തെ ചൊല്ലി വാക്കേറ്റം ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കെ​ട്ടി​ട​ത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി

വിഴിഞ്ഞം ; മദ്യത്തെ ചൊല്ലി വാക്കേറ്റം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കെ​ട്ടി​ട​ത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം വ​ട​യാ​ർ പു​ര​യി​ട​ത്തി​ൽ ക്രി​സ്റ്റ​ടി​മ (55) ആ​ണ് മരിച്ചത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ  മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഴി​ഞ്ഞം പ​ഴ​യ​പ​ള്ളി സ്വ​ദേ​ശി ജോ​ണ്‍​സ​നെ പോ​ലീ​സ് പിടികൂടി. ഫി​ഷിം​ഗ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പം പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സിൽ തിങ്കളാഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ജോ​ണ്‍​സ​ണും ക്രി​സ്റ്റ​ടി​മ​യും ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ർക്കത്തെ തുടർന്ന് മൂ​ന്നാം നി​ല​യി​ൽ നി​ന്ന് ക്രി​സ്റ്റ​ടി​മ​യെ ജോൺസൺ താ​ഴേ​ക്ക് ത​ള്ളി​യിടുകയായിരുന്നു എന്നും ക്രി​സ്റ്റ​ടി​മ​യോ​ടൊ​പ്പം മൂ​ന്നാം നി​ല​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഉൗ​മ​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം അറിയിച്ചതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button