Home & Garden

ഇനി കുറഞ്ഞ ചിലവില്‍ വീട് അലങ്കരിക്കാം!

വീട് അലങ്കരിക്കാന്‍ വില കൂടിയ വസ്തുക്കളും ഒരുപാട് സാധനങ്ങളും വേണമെന്നില്ല. അധികം പണം മുടക്കാതെ തന്നെ വീടലങ്കരിക്കാന്‍ പറ്റിയ വസ്തുക്കള്‍ നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. വീട് അലങ്കരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഫോട്ടോ ഫ്രെയിം. ഇവയില്‍ ഫോട്ടോ വച്ച് ചുവരില്‍ തൂക്കിയിടുന്നത് ചുവരുകള്‍ക്ക് ഭംഗി നല്‍കുമെന്നു മാത്രമല്ല, ഓര്‍മ്മകളെ പൊടി തട്ടിയെടുക്കാനുള്ള അവസരം കൂടിയാണ് ഇത് സമ്മാനിക്കുന്നത്..

വീട് അലങ്കരിക്കാന്‍ ഏറ്റവും നല്ല മറ്റൊരു മാര്‍ഗമാണ് പെയിന്റിംഗുകള്‍. വില കൂടുതലുള്ള പെയിന്റിംഗുകള്‍ വേണമെന്നില്ല, വില കുറഞ്ഞ, അതേ സമയം ആകര്‍ഷണീയതയുള്ള പെയിന്റിംഗുകള്‍ കടയില്‍ നിന്നും വാങ്ങാം. വീടിനുള്ളില്‍ വളര്‍ത്താവുന്ന ചെടികളുണ്ട്. ഇവയ്ക്ക് അധികം ചെലവുമില്ല. ഇത്തരം ചെടികള്‍ വീടലങ്കാരത്തിന് ഉപയോഗിക്കാം. മുറിയുടെ ഭംഗി കൂട്ടുന്ന ഒന്നാണ് കര്‍ട്ടനുകള്‍. ജനാലകള്‍ക്കു യോജിക്കും വിധത്തില്‍ ചുവരിന്റെ നിറത്തിനോടു ചേരുന്ന കര്‍ട്ടനുകള്‍ തയ്പ്പിക്കാം. അതുപോലെ, ചെറിയ പാവകളും ടെഡ്ഢി ബെയറുമെല്ലാം വീടിന് ഭംഗി നല്‍കുന്ന വസ്തുക്കളാണ്. ഇവ വാങ്ങി മുറികളില്‍ വയ്ക്കുന്നത് വീടിന് കൂടുതല്‍ ഭംഗി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button