KeralaLatest NewsNews

രൂക്ഷ പ്രതികരണവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: തനിക്കെതിരെ വന്ന സി എ ജി റിപ്പോർട്ടിനെ പറ്റി രൂക്ഷ പ്രതികരണവുമായി മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്. ഇത്തരം റിപ്പോർട്ടുകൾ വിജിലൻസ് ഡയറക്ടറായി ഇരുന്നതിനാൽ ആണെന്നും തനിക്കെതിരെ വരുന്ന ഓരോ റിപ്പോർട്ടിനും ഓരോ ലക്ഷ്യങ്ങൾ ഉണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഇതിനൊന്നും മറുപടി പറയേണ്ടത് താനല്ലെന്നും വി എസ് സർക്കാരിലെ ചുമതലപ്പെട്ടവരാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്നത്തെ സർക്കാരാണ് മറുപടി പറയേണ്ടത്. താൻ മന്ത്രിയും സർക്കാരും പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. കപ്പൽ ഓടിക്കാൻ അറിയാത്തവനെ  ഓടിക്കാൻ ഏൽപ്പിച്ചാൽ ഇങ്ങനെയാകും എന്നും ജേക്കബ് തോമസ് പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button