KeralaLatest News

പോലീസ് സ്‌റ്റേഷനും പോലീസിനെയും ഭരിക്കുന്നത് പിണറായി ഭരണത്തില്‍ സഖാക്കളാണെന്ന് കുമ്മനം

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നത് സഖാക്കളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പിണറായി ഭരണത്തില്‍ സഖാക്കളാണ് പോലീസ് സ്‌േേറ്റഷന്‍ ഭരിക്കുന്നതെന്നാണ് പറയുന്നത്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പോലീസിന്റെ തൊപ്പിവെച്ച് സെല്‍ഫി എടുത്ത സംഭവത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.

ഇതാണ് പിണറായി പോലീസ് എന്ന് പിടിയിലായ ആള്‍ പറയുന്നത് സംസ്ഥാന പോലീസ് ഭരണം ഏങ്ങോട്ടാണ് പോകുന്നതെന്ന് വിളിച്ചു പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സെല്‍ ഭരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ താഴെ വീണ സംഭവം കേരളത്തിലുണ്ട്.

തലയില്‍ തൊപ്പിവെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button