Latest NewsNewsIndia

ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവർ ആറ് മാസത്തിനുള്ളിൽ കന്നഡ പഠിച്ചില്ലെങ്കില്‍ പണി തെറിക്കും

ബെംഗളൂരു: ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവർ ആറ് മാസത്തിനുള്ളിൽ കന്നഡ പഠിച്ചില്ലെങ്കില്‍ പണി തെറിക്കും. കര്‍ണാടകത്തിലെ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനക്കാർക്കാണ് പണി കിട്ടിയിരിക്കുന്നത്. ഇവർ ആറ് മാസത്തിനുള്ളില്‍ കന്നഡ പഠിക്കേണ്ടിവരും.

ജോലിയില്‍ നിന്ന് കന്നഡ പഠിക്കാത്ത അന്യസംസ്ഥാനക്കാരെ പിരിച്ചുവിടാനാണ് കര്‍ണാടക ഡെവലപ്മെന്റ് അഥോറിറ്റിയുടെ (കെഡിഎ) ഉത്തരവ്. പൊതു- സ്വകാര്യ മേഖല, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങി കര്‍ണാടകയിലെ എല്ലാ ബാങ്കുകളിലും ജോലി ചെയ്യുന്ന എല്ലാവരും കന്നഡ പഠിച്ചിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ബാങ്ക് മേധാവികള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ജീവനക്കാര്‍ കന്നഡ പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും എല്ലാ ബ്രാഞ്ചുകളിലും കന്നഡ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും കെഡിഎ ചെയര്‍മാന്‍ എസ്.ജി. സിദ്ധരാമയ്യ അറിയിച്ചു. പ്രദേശിക ഭാഷയുടെ ഉപയോഗം ബാങ്കുകളില്‍ കുറഞ്ഞു വരികയാണ്.

എന്നാല്‍, ഭാവിയില്‍ പ്രദേശിക ഭാഷയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തത് പല പ്രശ്നങ്ങളും സൃഷ്ടിക്കും. അതുകൊണ്ട് ബാങ്കുകള്‍ ഇതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളില്‍ പ്രദേശിക ഭാഷയുടെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനായി എല്ലാം ബാങ്കുകളിലും സന്ദര്‍ശനം നടത്തുമെന്നും സിദ്ധരമായ്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button