Latest NewsNewsGulf

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രവാസി പിടിയില്‍

ദുബായ്സോഷ്യല്‍ മീഡിയ പേജിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഏഷ്യക്കാരനെ ദുബായ് പോലീസിന്റെ സൈബര്‍ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് പട്രോള്‍ വിഭാഗം വെബ്സൈറ്റുകള്‍ നിരീക്ഷിക്കുന്നതിനിടെയാണ് പ്രതി വലയിലായത്. ഇയാളെ വിചാരണ നടപടികള്‍ക്കായി ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ദുബായ് പോലീസ് ക്രിമിനല്‍ അന്വേഷണ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മനൌരി അറിയിച്ചു.

സമൂഹത്തിനിടയില്‍ തിന്മയും കുറ്റകൃത്യ വാസനയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ താങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്ന് സൈബര്‍ ക്രൈം വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ സലിം സല്‍മീന്‍ പറഞ്ഞു.

പിടിയിലായ പ്രതിയുടെ സോഷ്യല്‍ മീഡിയ പേജ് സൈബര്‍ വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധിച്ചുവെന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും നിരവധി അശ്ലീലമായ മറ്റ് പോസ്റ്റുകളും കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button