Latest NewsIndia

എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം: സുഷമയ്ക്ക് യുവാവിന്റെ ട്വീറ്റ്

പുനെ: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സഹായത്തിനായി യുവാവിന്റെ അഭ്യര്‍ത്ഥന. ഒട്ടേറെ പേര്‍ക്ക് രക്ഷകയായി എത്തിയ സുഷമ സ്വരാജിനെ അത്രയ്ക്ക് വിശ്വാസമാണ് ജനങ്ങള്‍ക്ക്. ഇത്തവണ സുഷമയോട് സഹായ അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് യുവാവ്.

ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജബ് ഹാരി മെറ്റ് സെജാല്‍ കാണാന്‍ കയറിയ തിയറ്ററില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവിന്റെ ട്വീറ്റ്. പൂനെ സ്വദേശിയായ വിശാല്‍ സൂര്യവംശിയാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതൊരു തമാശയായിരുന്നു. വിസാ പ്രശ്‌നമായാലും പാസ്‌പോര്‍ട്ട് പ്രശ്‌നമായാലും സഹായം അഭ്യര്‍ഥിച്ചുള്ള ട്വീറ്റുകളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ള സുഷമ സ്വരാജിനെ പരിഹസിച്ചായിരുന്നു ഈ ട്വീറ്റ്.

ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം നിരാശപ്പെടുത്തിയതോടെയാണ് യുവാവിനെ ഈ വിധം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചിത്രത്തെ ഇതിലും നല്ല രീതിയില്‍ വിമര്‍ശിക്കാന്‍ കഴിയില്ലെന്നാണ് ട്വീറ്റിനുള്ള മിക്കവരുടെയും പ്രതികരണം. മാഡം, സിയോണ്‍ സിനിമയില്‍ ഞാന്‍ ജബ് ഹാരി മെറ്റ് സെജാല്‍ കാണുകയാണ്. ദയവു ചെയ്ത് എത്രയും വേഗം എന്നെ ഇവിടെ നിന്നു രക്ഷപെടുത്തണം, ഇതായിരുന്നു വിശാലിന്റെ ട്വീറ്റ്. വിശാലിന്റെ ട്വീറ്റിനു സുഷമ തക്കമറുപടി നല്‍കിയിട്ടുണ്ട്. സഹോദര തങ്കളുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ എനിക്ക് ഇപ്പോള്‍ സമയമില്ലെന്നും. വളരെ അത്യാവിശ്യമായി മനുഷ്യരുടെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button