Latest NewsTechnology

യൂട്യൂബ് പ്രേമികളുടെ ശ്രദ്ധയ്ക്ക്

വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കാനും ആസ്വാദ്യകരമാക്കുവാനും കിടിലം ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകള്‍ തിരഞ്ഞെടുത്ത് യൂട്യൂബിനകത്ത് നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി നേരിട്ട് പങ്കുവെക്കാനും, അവരുമായി റ്റ് ചെയ്യാനും സാധിക്കുന്നതാണ് പുതിയ സംവിധാനം. ചുരുക്കി പറഞ്ഞാൽ ഇമോജികളും സ്മൈലികളും എല്ലാമുള്ള ഒരു ടെക്സ്റ്റ് മെസേജിംങ് സംവിധാനം തന്നെയാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്.  30 പേരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

യൂട്യൂബില്‍ പുതിയതായി കൂട്ടിച്ചേര്‍ത്ത ഷേയർഡ് ടാബിലാണ് ഈ ഫീച്ചർ ഉണ്ടാവുക. സന്ദേശമയച്ചോ ഇമെയില്‍ വഴി ലിങ്ക് അയച്ചോ ആണ് യൂട്യൂബ് ഷെയറില്‍ സുഹൃത്തുക്കളെ ചേര്‍ക്കുക. പുത്തൻ ഫീച്ചർ അവതരിപ്പിച്ചെങ്കിലും മറ്റ് ആപ്പുകള്‍ വഴി വീഡിയോ ഷെയര്‍ ചെയ്യാനുള്ള സംവിധാനം യൂട്യൂബ് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ഐഓഎസ് ഡിവൈസുകളില്‍ മാത്രമെ ലഭ്യമാകുന്ന ഫീച്ചർ അധികം വൈകാതെ ആൻഡ്രോയിഡിലും എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button