Latest NewsNewsInternational

പാ​ക് ഭീ​ക​ര​ൻ ഹാ​ഫി​സ് സ​യി​ദ് രാ​ഷ്ട്രീ​യത്തിലേക്ക്

ഇ​സ്ലാ​മാ​ബാ​ദ്: നി​രോ​ധി​ക്ക​പ്പെ​ട്ട പാ​ക് ഭീ​ക​ര​ൻ ഹാ​ഫി​സ് സ​യി​ദ് രാ​ഷ്ട്രീ​യ പ്രവേശനത്തിനു ഒരുങ്ങുന്നു. ഹാ​ഫി​സ് സ​യി​ദ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ ചുവടു വയ്ക്കുന്നത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​ത് ഉ​ദ് ദ​വ​യു​ടെ പേ​രു​മാ​റ്റി മി​ല്ലി മു​സ്ലിം ലീ​ഗ് പാ​ർ​ട്ടി എ​ന്ന പേ​രി​ലാ​ണ് സ​യി​ദി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂപീകരുന്നത്. യു​എ​സ് ത​ല​യ്ക്ക് 10 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​യി​ട്ടി​രി​ക്കു​ന്ന ഭീ​ക​ര​നാ​ണ് ഹാ​ഫി​സ് സ​യി​ദ്. ഈ ​വ​ർ​ഷം തു​ട​ക്കം മു​ത​ൽ ഇ​യാ​ൾ പാ​ക്കി​സ്ഥാ​നി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ല​ഷ്ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ബു​ദ്ധി​കേ​ന്ദ്ര​മാ​യാ​ണ് ഹാ​ഫി​സ് സ​യി​ദ് അ​റി​യ​പ്പെ​ടു​ന്ന​ത്.

മ​ത​പ​ണ്ഡി​ത​നും ജ​മാ​ത് ഉ​ദ് ദ​വ​യു​ടെ ഒൗ​ദ്യോ​ഗി​ക മു​ഖ​വു​മാ​യ സൈ​ഫു​ള്ള ഖാ​ലി​ദ് പു​തി​യ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റാ​വും. പാ​ക്കി​സ്ഥാ​നെ യ​താ​ർ​ഥ മു​സ്ലിം-​ക്ഷേ​മ രാ​ഷ്ട്ര​മാ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് സൈ​ഫു​ള്ള പ​റ​ഞ്ഞു. സ​മാ​ന​മ​ന​സ്ക​രാ​യ മ​റ്റു പാ​ർ​ട്ടി​ക​ളു​മാ​യി കൈ​കോ​ർ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും സൈ​ഫു​ള്ള പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button