Latest NewsIndia

ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമന്‍ ജഡേജ.

മുംബൈ: ഐസിസി ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഒന്നാമത്. 431 പോയിന്റുള്ള ബംഗ്ലാദേശ് താരം ഷാക്കിബ് ഉള്‍ ഹസനെ പിന്നിലാക്കിയാണ് ജഡേജ ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയത്. ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയിലും ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 893 പോയിന്റുള്ള ജഡേജയ്ക്കു പിന്നില്‍ 860 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണാണുള്ളത്. ഓള്‍റൗണ്ടര്‍മാരുടെയും ബൗളര്‍മാരുടെയും റാങ്കിംഗില്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിനാണ് മൂന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button