KeralaLatest NewsNews

മലയാളികളുടെ പ്രതിഷേധം; റേറ്റിംഗ് ഓപ്ഷന്‍ ഒഴിവാക്കി റിപ്പബ്ലിക് ചാനല്‍

കോട്ടയം: റിപ്പബ്ലിക് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിംഗ് ഓപ്ഷന്‍ ഒഴിവാക്കി. മലയാളികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റേറ്റിംഗ് ഓപ്ഷൻ ഒഴിവാക്കിയത്. പേജിന്റെ റേറ്റിംഗ് ഓപ്ഷന്‍ കേരള വിരുദ്ധ പ്രചരണത്തെ തുടര്‍ന്ന് മലയാളികള്‍ കൂട്ടത്തോടെ കുറഞ്ഞ റേറ്റിംഗ് നല്‍കിയതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്.

പക്ഷെ ഇത് ഒഴിവാക്കിയിട്ടും മലയാളികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. കമന്റ് ഓപ്ഷനില്‍ കമന്റിട്ടും ഗൂഗിള്‍ മാപ്പിലെ റിപ്പബ്ലിക്കിന്റെ പേജില്‍ പോയി റിവ്യു ഇട്ടും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റേറ്റ് ചെയ്തും മലയാളികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. പേജിലെ വാര്‍ത്തകളുടെ കമന്റ് കോളത്തില്‍ അര്‍ണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ രൂക്ഷവിമര്‍ശനമാണ് മലയാളികള്‍ ഉന്നയിക്കുന്നത്.

അപവാദ പ്രചരണത്തിലൂടെ നിരന്തരം കേരളത്തേയും മലയാളികളേയും അപമാനിക്കുന്ന റിപ്പബ്ലിക് ചാനലിന് മറുപടി കൊടുക്കണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. കേരളാ വിരുദ്ധ സംഘപരിവാര്‍ പ്രചരണം ഏറ്റെടുത്ത് ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button