Latest NewsInternational

സിഗരറ്റ് കുറ്റികൾ നിരപ്പാക്കാൻ പുതു വിദ്യ

മെൽബൺ: എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മനുഷ്യർ വലിച്ചു തള്ളുന്ന സിഗരറ്റ് കുറ്റികൾകൾ എവിടെ പോകുന്നതെന്ന്? ഓരോ വർഷവും ലോകത്ത് ഉത്പാദിപ്പിക്കുന്നത് 6 ലക്ഷം കോടി സിഗററ്റുകളാണ്. ഇതിന്റെ കുറ്റി മാലിന്യങ്ങൾ മാത്രം 12 ലക്ഷം ടൺ വരും.

ഇത് കത്തിച്ചു കളയാൻ നോക്കിയാലോ വായു മലിനീകരണം ആയിരിക്കും ഫലം. ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് മെൽബണിലെ റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസിലെ ശാസ്ത്രജ്ഞർ.

സിഗരറ്റ് കുറ്റിയെല്ലാം ചതച്ച് ടാറിൽ ചേർത്ത് റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചാൽ നിക്കോട്ടിൻ പോലുള്ള രാസവസ്തുക്കൾ വിഘടിച്ചു വായുവിലും ജലത്തിലും പടരുന്നത് ഒഴിവാക്കാൻ സാധിക്കും. ടാറുമായി ചേർത്താൽ ഇവ വിഘടിച്ച് പുറത്തു വരുകയുമില്ല. പരീക്ഷണത്തിലൂടെ തെളിഞ്ഞ ഇക്കാര്യം നമ്മുടെ റോഡിലും പരീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button