Latest NewsIndiaNewsReader's Corner

പ്രണയത്തിന് കൂട്ടുനിന്നു; യുവതിയെ നഗ്നയായി വഴിനടത്തി

മുംബൈ: സഹോദരന്‍റെ പ്രണയത്തിനെ സഹായിച്ചതിന് യുവതിയെ, പെൺകുട്ടിയുടെ വീട്ടുകാർ നഗ്നയായി വഴിനടത്തി. മഹാരാഷ്ട്രയിലെ ബീഡിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.

28 വയസുകാരിയായ യുവതിയുടെ സഹോദരൻ പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തിന് എതിരായിരുന്നു. ഇതില്‍ നിന്നും യുവാവ് പിന്മാറാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേർ ചേർന്ന് യുവതിയെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച ഭർത്താവിനെയും ഇവർ മർദ്ദിച്ചു.ക്രൂരമായ മർദ്ദനത്തിനു ശേഷം മടങ്ങിയ പെൺകുട്ടിയുടെ വീട്ടുകാർ വീണ്ടും, പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഇവരുടെ വീട്ടിലെത്തി. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പെടെ ഒൻപതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ യുവതിയെ ശകാരിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ നഗ്നയായി വഴിനടത്തുകയും ചെയ്തു. നഗ്നയായി വലിച്ചിഴയ്ക്കുന്നതിനിടെയിലും പ്രതികൾ ചെരുപ്പുകൊണ്ടും മറ്റും യുവതിയെ അടിച്ചുവെന്നും പോലീസ് പറഞ്ഞു. തടയാൻ ചെന്നവരെ പ്രതികൾ ഭീഷണിപ്പെടുത്തി വിട്ടയച്ചു. സംഭവത്തിൽ അറസ്റ്റിലായ കൗമാരക്കാരി ജുവനൈൽ കസ്റ്റിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button