Latest NewsNewsInternationalGulf

ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ

ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ രംഗത്ത് വരുന്നു. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇനി മുതല്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് നല്‍കുക. യുഎഇയില്‍ വിമാനത്താവളങ്ങള്‍ അടച്ചിടേണ്ടി വരുന്ന രീതിയില്‍ പോലും ഡ്രോണ്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ടായി. ഇതിനെ തുടര്‍ന്നാണ്് കര്‍ശന നിയന്ത്രണം കൊണ്ടുണ്ടുവരാന്‍ യുഎഇ നിശ്ചയിച്ചത്.

ഡ്രോണുകള്‍ ആവശ്യങ്ങള്‍ക്ക് അനുസൃതമായി തരം തിരിക്കും. വാണിജ്യ, വ്യവസായിക, ഉല്ലാസ ആവശ്യങ്ങള്‍ക്കുള്ള ഡ്രോണുകള്‍ എന്നീ മൂന്നു വിഭാഗങ്ങളായാണ് തരംതിരിക്കുക. ഡ്രോണുകള്‍ വാങ്ങുന്ന സമയത്ത് അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. അനുവദിക്കപ്പെട്ട വ്യോമപരിധി ലംഘിക്കാതിരിക്കുക, ഏവിയേഷന്‍ നിയമങ്ങള്‍ പാലിക്കുക, ഡ്രോണുകളുടെ സാങ്കേതിക സംവിധാനത്തില്‍ മാറ്റം വരുത്താതിരിക്കുക എന്നിവയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

ലോകത്ത് ആദ്യമായി ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന രാജ്യമായി ഇതോടെ യുഎഇ മാറും. വ്യോമയാന സൂരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഡ്രോണുകള്‍ പറത്തിയാല്‍ ഒരു മിനിട്ടിന് മൂന്നര ലക്ഷം ദിര്‍ഹം എന്ന തോതില്‍ ആയിരിക്കും പിഴ ഈടാക്കാനും അധികൃതര്‍ തീരുമാനിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button