Latest NewsUSA

വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം

ന്യൂയോർക്ക് ; വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം. പു​തി​യ ഡി​എ​ൻ​എ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ 9/11 വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ല്‍ മരണപ്പെടുകയും ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത പു​രു​ഷ​ന്‍റെ വി​വരങ്ങളാണ് അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥനയെ തുടർന്ന് ​അ ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു വി​വ​ര​ങ്ങ​ൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. 2753 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട ദു​ര​ന്ത​ത്തി​ല്‍ 1641 -ാമ​ത്തെ വ്യ​ക്തി​യാണ് ഇപ്പോള്‍ തി​രി​ച്ച​റി​യ​പ്പെട്ടത്.​2001 ല്‍ ​ശേ​ഖ​രി​ച്ച ഡി​എ​ന്‍​എ ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യു​ടെ ചീ​ഫ് മെ​ഡി​ക്ക​ല്‍ എ​ക്‌​സാ​മി​ന​ര്‍ ഓ​ഫീ​സ് ആ​വ​ര്‍​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേഷമാണ് മരിച്ചത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. ഇ​തി​നു മു​മ്പ് ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ട ഒ​രാ​ളെ 2015 മാ​ര്‍​ച്ചി​ലാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

അ​മേ​രി​ക്ക​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്ന ട്വി​ൻ ട​വ​ർ 2001 സെപ്റ്റംബർ 11നാ​ണ് ​അല്‍ ക്വ​യ്ദ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത്. ദു​ര​ന്ത ഭൂ​മി​യി​ല്‍ 2001ലും 2002​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ല​ഭി​ച്ച മ​നു​ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി നി​ര​വ​ധി​ പേ​രു​ടെ വി​ശ​ദാം​ശങ്ങൾ ശേ​ഖ​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button