KeralaLatest NewsNews

തൃശ്ശൂരില്‍ ഇത്തവണയും പെണ്‍പുലികള്‍ ഇറങ്ങും

തൃശ്ശൂരില്‍ ഇത്തവണ പുലിക്കളിയ്ക്ക് കൂടുതല്‍ പെണ്‍പുലികള്‍ ഇറങ്ങും. വിങ്സ് (വിമന്‍ ഇന്റഗ്രേഷന്‍ ആന്‍റ് ഗ്രോത്ത് ത്രൂ സ്പോര്‍ട്സ്) എന്ന സംഘടനയാണ് പെണ്‍പുലികളെ രംഗത്തിറക്കുന്നത്.

കഴിഞ്ഞ തവണ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ പുലിക്കളിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പെണ്‍പുലികളുടെ പ്രകടനം കണ്ട് നിരവധി സ്ത്രീകള്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പെണ്‍പുലികളെ രംഗത്തിറക്കാന്‍ സംഘടന തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button