Latest NewsNewsDevotional

ഇബ്നുതൈമിയ്യഃയുടെ വേറിട്ട വിദ്യാഭ്യാസ രീതിയും പ്രവര്‍ത്തനങ്ങളും

ഇസ്‌ലാമിക വൈജ്ഞാനിക-ധൈഷണിക രംഗത്ത് വിശ്വവിശ്രുതനായ തഖിയ്യുദ്ദീന്‍ അഹ്മദ് ഇബ്‌നു അബ്ദില്‍ ഹലീം ഇബ്‌നുതൈമിയ്യഃ ഹി: 661-ല്‍ ഉത്തര സിറിയയിലെ ഹര്‍റാനിലാണ് ജനിച്ചത്. മംഗോളിയരുടെ ആക്രമണം ശക്തമായ ഘട്ടത്തില്‍ മാതാപിതാക്കളോടും മൂന്നു സഹോദരന്‍മാരോടുമൊപ്പം ദമാസ്‌കസ് നഗരത്തിലേക്ക് രക്ഷപ്പെട്ട പിതാവ് അധ്യാപകനായി ചുമതലയേറ്റ അവിടത്തെ അല്‍ മദ്‌റസത്തുസ്സുക്കരിയ്യഃയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഖുര്‍ആന്‍-ഹദീസ്-അറബി ഭാഷ- വിജ്ഞാനീയങ്ങള്‍ക്കൊപ്പം ഹമ്പലീ ഫിഖ്ഹില്‍ അവഗാഹം നേടി.

ഇബ്‌നുതൈമിയ്യഃ ഇസ്‌ലാമിക ജീവിതത്തിന്റെ അടിത്തറകളുടെ നവീകരണവും ആദര്‍ശ വിശ്വാസരംഗത്തെ സംസ്‌കരണവും തന്റെ ബാധ്യതയായി ഏറ്റെടുത്തു. രാഷ്ട്രീയ രംഗത്ത് മൂന്ന് തത്ത്വങ്ങളെ അവലംബിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
1. ഇസ്‌ലാമിക ഭരണത്തിന് നല്ലൊരു കാഴ്ചപ്പാട് രൂപവല്‍കരിക്കുക.
2. ശക്തമായ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക.
3. ജിഹാദീ ചൈതന്യം വളര്‍ത്തുകയും വൈദേശിക ഭീഷണികളെ ചെറുക്കുകയും ചെയ്യുക.

ഇബ്‌നുതൈമിയ്യഃയുടെ മറ്റൊരു ശ്രദ്ധേയ സംഭാവന സാംസ്‌കാരിക മേഖയിലായിരുന്നു. പണ്ഡിതന്‍മാരുടെ യാഥാസ്ഥിതികത്വവും സ്വൂഫികളുടെ അപഭ്രംശവും നേരിടുന്നതില്‍ അദ്വിതീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു. ഇവ്വിഷയകമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി നിഷേധാത്മകമായിരുന്നില്ല, രചനാത്മകമായിരുന്നു. കര്‍മ്മശാസ്ത്രത്തിന്റെ സ്തംഭങ്ങള്‍ക്ക് അസ്തിവാരമിട്ട മഹാന്‍മാരായ ശാഫിഈ, അബൂഹനീഫഃ, ഇബ്‌നുഹമ്പല്‍, ഥൗരീ മുതലായ പഴയ കാല പണ്ഡിതന്‍മാരെ നിരൂപണം ചെയ്യുമ്പോള്‍ അത്യാദരപൂര്‍വ്വമാണ് അദ്ദേഹം അവരെ കൈകാര്യം ചെയ്തത്.

തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന വിജ്ഞാനീയങ്ങളെ മാത്രമല്ല, ഭാവിയില്‍ രംഗത്തുവരാവുന്ന വിജ്ഞാനീയങ്ങളെയും ഇബ്‌നുതൈമിയ്യഃ കണക്കിലെടുത്തു. പക്ഷെ, ഏത് വിജ്ഞാനീയവും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സംശുദ്ധമായ അടിസ്ഥാനങ്ങളില്‍ സ്ഥാപിതമായിരിക്കണമെന്നദ്ദേഹം നിഷ്‌കര്‍ഷിച്ചു. വിദ്യാര്‍ഥികള്‍ ഏതു തരം തൊഴിലോ, ഉദ്യോഗമോ സ്വീകരിച്ചാലും അവരുടെ സമീപനങ്ങളെയും നിലപാടുകളെയും അഗാധമായി സ്വാധീനിക്കുമാറുള്ള ആദര്‍ശ പരവും സ്വഭാവമൂല്യപരവുമായ ഉന്നതനിലവാരം അവര്‍ക്കുപകര്‍ന്നുനല്‍കേണ്ടതാണ്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ശാരീരികവും മാനസികവുമായ അന്തരങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം വിദ്യാഭ്യാസം ആസൂത്രണം ചെയ്യപ്പെടേണ്ടത്. നല്ല രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍ !

Attachments area

shortlink

Related Articles

Post Your Comments

Related Articles


Back to top button