TechnologyAutomobile

മികച്ച ഡ്രൈവിങ്ങ് സാധ്യമാക്കാൻ കിടിലൻ ആപ്പുമായി നിസാൻ

മികച്ച ഡ്രൈവിങ്ങ് സാധ്യമാക്കാൻ കിടിലൻ ആപ്പുമായി നിസാൻ ഇന്ത്യ. ഡ്രൈവിങ്ങിനിടെ അറിയിപ്പുകളും വിവരങ്ങളും ഉപഭോക്താക്കളുടെ സ്മാര്‍ട്ട്ഫോണുമായി കണക്‌ട് ചെയ്യുന്ന നിസാന്‍ കണക്ട് എന്ന മൊബൈൽ ആപ്പാണ്  പുറത്തിറക്കിയത്. ഇന്ത്യയിലെ റെനോ-നിസാന്‍ ടെക്‌നോളജി ബിസിനസ് സെന്ററിന്റെ നേതൃത്വത്തിൽ നിർമിച്ച ആപ്ലിക്കേഷൻ 50-ലേറെ കണക്ടഡ് ഫീച്ചറുകൾ സഹിതം മൂന്ന് വര്‍ഷത്തെ സൗജന്യ സബ്സ്‌ക്രിപഷനോട് കൂടിയും ഒരു വര്‍ഷത്തെ നിസാന്‍ വാറണ്ടിയോടും കൂടിയാണ് എത്തുന്നത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., വിന്‍ഡോസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന നിസാന്‍ കണക്ട് ആപ്പ് നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ഇന്ത്യന്‍ നിരയില്‍ മൈക്ര, സണ്ണി, ടെറോനോ തുടങ്ങിയ എല്ലാ വാഹനങ്ങളിലും ഈ ആപ്പ് ലഭ്യമാകും

ആപ്പിൽ നിസ്സാൻ നൽകുന്ന പ്രധാന സേവങ്ങൾ ചുവടെ ;

#വേഗത കൂടിയാല്‍ സ്പീഡ് അലര്‍ട്ട് നല്‍കും 
#വോയിസ് അസിസ്റ്റ് 
#യാത്ര ചെയ്യേണ്ട റൂട്ട് കൃത്യമായി മനസ്സിലാക്കാം 
#അടുത്തുള്ള പെട്രോള്‍ പമ്പ് കണ്ടെത്താം 
#അടുത്തുള്ള നിസാന്‍ ഡീലര്‍ഷിപ്പ് കണ്ടെത്താം
#റഗുലര്‍ സര്‍വ്വീസിന് മുന്‍കൂട്ടി ബുക്ക് ചെയ്യാം 
#ഉപഭോക്താവ് വാഹനത്തിലില്ലെങ്കിലും എവിടെയാണ് കാര്‍ എന്ന് കണ്ടെത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button