Latest NewsInternational

റസ്റ്ററന്‍റിൽ കാർ ഇടിച്ചുകയറി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

പാരീസ്: റസ്റ്ററന്‍റിൽ കാർ ഇടിച്ചുകയറി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽനിന്ന് 40 കിലോമീറ്റർ മാറി സെപ്റ്റ് സോർട്ട്സ് ടൗണിലെ പിസാ റസ്റ്ററന്‍റിൽ കാർ ഇടിച്ചുകയറി എട്ടു വയസുകാരിയാണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു.

ഇടിച്ചു കയറിയ ബിഎംഡബ്യു കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സ്വയം ജീവനൊടുക്കാനാണ് കാർ റസ്റ്ററന്‍റിലേക്ക് ഇടിച്ചുകയറ്റിയതെന്ന് സംശയിക്കുന്നതായും,ഭീകരാക്രമണ ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button