Latest NewsKeralaNews

കെ.കെ. ഷൈലജയ്ക്ക് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പിരിച്ചു വിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ ടി. ബി സുരേഷ്, ശ്യാമളദേവി എന്നിവരുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് കെ.കെ. ഷൈലജയെ ഹൈക്കോടതി വിമർശിച്ചത്.

പുതിയ വിജ്ഞാപനം ഇറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിന് വ്യക്തമായ കാരണമില്ലെന്നും ഈ സാഹചര്യത്തില്‍ മന്ത്രി തീരുമാനമെടുത്തത് സത്യസന്ധമായല്ല എന്നും കോടതി നിരീക്ഷിച്ചു. മന്ത്രിക്ക് നല്‍കിയിട്ടുള്ള അധികാരം ശരിയായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. ഭരണാധികാരികള്‍ യുക്തിപരമായാണ് തീരുമാനമെടുക്കേണ്ടത്. എന്തെങ്കിലും തോന്നലിന്റെ അടിസ്ഥാനത്തിലല്ല, പൊതുനന്‍മയായിരിക്കണം തീരുമാനത്തിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button