Latest NewsInternational

ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ പ്രതിയെ തിരിച്ചറിഞ്ഞു

ഹെ​ൽ​സി​ങ്കി: ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ പ്രതിയെ തിരിച്ചറിഞ്ഞു. ഫി​ൻ​ല​ൻ​ഡി​ലെ ടു​ർ​ക്കു ന​ഗ​ര​ത്തി​ൽ ര​ണ്ടു പേ​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് പതിനെട്ട്കാരനായ അ​ബ്ദ്റ​ഹ്മാ​ൻ മെ​ക്കയെന്ന് ഫി​ന്നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചു. മൊ​റോ​ക്കോ പൗ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നേരത്തെ അറിയിച്ചിരുന്നത് എന്നാൽ ​ക്ക​യു​ടെ പൗ​ര​ത്വം സം​ബ​ന്ധി​ച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ആ​ക്ര​മ​ണം ന​ട​ത്തി​യ ഇയാളെ പോ​ലീ​സ് കാ​ലി​നു വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യിരുന്നു.ചൊ​വ്വാ​ഴ്ച വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടുണ്ട്. ഇയാൾക്ക് പുറമെ പു​റ​മേ മ​റ്റു നാ​ലു മൊ​റോ​ക്ക​ൻ പൗ​ര​ൻ​മാ​രെ​കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ടു​ർ​ക്കു​വി​ലുണ്ടായ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും എ​ട്ടു​പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അതെ ദിവസം ജ​ർ​മ​നി​യി​ലെ വു​പ്പെ​ർ​ട്ട​ൽ പ​ട്ട​ണ​ത്തി​ൽ ന​ട​ന്ന മ​റ്റൊ​രു ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button