Latest NewsCinemaMovie SongsBollywoodNews

ഹരിയാനയില്‍ സംഘര്‍ഷം രൂക്ഷമാക്കുമ്പോള്‍ വിവാദ ട്വീറ്റുമായി സിദ്ധാര്‍ത്ഥ്

ഹരിയാനയിലും പഞ്ചാബിലും കലാപം ആളിപടരുമ്പോള്‍ വിവാദ ട്വീറ്റുമായി പ്രശസ്ത ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര. ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതിവധിയെ തുടര്‍ന്നാണ് വടക്ക ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടത്. ഹരിയാനയിലെ ജനങ്ങളെ… നിങ്ങള്‍ സുരക്ഷിതരായി ഇരിക്കൂ. ഞങ്ങളുടെ സിനിമ നിങ്ങള്‍ക്ക് വളരെ വേഗം തന്നെ കാണാനാവട്ടെ- ഇതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ഈ ട്വീറ്റിനു വിമര്‍ശനവുമായി ഇതിനകം നിരവധി പേര്‍ രംഗത്തു വന്നു കഴിഞ്ഞു.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ആരാധകര്‍ പോലും താരത്തെ കടുത്ത ഭാഷയിലാണ് വി്മര്‍ശിക്കുന്നത്. സംസ്ഥാനങ്ങളില്‍ കലാപം രൂക്ഷമാക്കുന്ന വേളയില്‍ കടുത്ത ഭാഷയിലാണ് പലരും വിമര്‍ശിച്ചത്. രാജ് നിഡിമോരു, കൃഷ്ണ ഡികെ എന്നിവര്‍ സംവിധാനം ചെയ്ത എ ജന്റില്‍മാന്‍ എന്ന ചിത്രം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിദ്ധാര്‍ഥിന്റെ വിവാദ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button