KeralaLatest NewsNews

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ഉത്രാടരാത്രിയില്‍ അമ്പാടിമുക്കില്‍ സി.പി.ഐ.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരജിനെയും വൈശാഖിനെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി പത്തോടെയാണ് അക്രമം നടന്നത്. ബി.ജെ.പി പ്രവർത്തകരുടെ ശക്തികേന്ദ്രമാണ് കണ്ണൂർ നഗരത്തിൽ തളാപ്പിനോട് ചേർന്നുള്ള അമ്പാടിമുക്ക്. ബി.ജെ.പി പ്രവർത്തകർ കൂട്ടമായി സിപിഎമ്മിലേക്ക് പോയതിനെ തുടർന്ന് നേരത്തെ ഇവിടെ സംഘർഷങ്ങളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button