Latest NewsKeralaNews

ജില്ലാ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം: ലക്ഷ്യമിട്ടത് വധശ്രമത്തില്‍ നിന്ന് രക്ഷപെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവമോര്‍ച്ച നേതാവിനെ

നെടുമങ്ങാട്നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം നടന്നു. ആക്രമണം നടത്തിയവരിൽ രണ്ട് പേരേ പോലീസ് അറസ്റ്റ് ചെയ്തു. ചെല്ലാംകോട് സുമേഷ് – 28 (പൊടിയൻ), നെട്ടയിൽ ഗോകുൽ -16 എന്നിവരെയാണ് അറസ്റ്റ് ചെയ്യ്തത്. യുവമോർച്ച ആനാട് പഞ്ചായത്ത് പ്രസിഡണ്ട് ആരോമലിനും കൂടെയുണ്ടായിരുന്ന അഭിജിത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

മൂന്നാം ഓണദിവസം നെടുമങ്ങാട് പൂവത്തൂരിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കവേ ഡി.വൈ.എഫ്.ഐ എഐവൈഎഫ്, എ.ഐ.എസ്എഫ്, പ്രവർത്തകർ ചേർന്ന് ആരോമലിനു നേരെ വധശ്രമം ഉണ്ടായിരുന്നു.മാരകായുധവുമായി ഇവർ നടത്തിയ ആക്രമണത്തിൽ ആരോമലിനു ഗുരുധരമായി പരിക്കേൽക്കുകയും തലയിൽ നിരവധി സ്റ്റിച്ചുമായി നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരിക്കുകയായിരുന്നു. തുടർന്നുണ്ടായ പോലീസ്സ് കേസ്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അക്രമികൾ ഹോസ്പിറ്റലിൽ എത്തിയത് കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും അതിനു വഴങ്ങില്ലാന്നു കണ്ടപ്പോൾ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് ദഡു കൊണ്ട് ആരോമലിനേയും കൂട്ടിരിന്ന അഭിജിത്തിനെയും ആക്രമിക്കുകയായിരുന്നു.ഇതു കണ്ട് വാർഡിൽ രോഗികൾ പരിഭ്രാന്തരായി ഓടി അക്രമികൾ ഹോസ്പിറ്റലിൻ അരമണിക്കൂരോളം അഴിഞ്ഞാടി. ആളുകൂടിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിന്നു. അറസ്റ്റ് ചെയ്യ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button