KeralaLatest NewsNews

യുവനടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല : മൊബൈല്‍ ആരുടെ കൈവശമെന്ന് പൊലീസിന് വ്യക്തമായ തെളിവ്

 

കൊച്ചി: യുവനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല. ഫോണ്‍ സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന സുനിയുടെ അഭിഭാഷകരായ രാജു ജോസഫിന്റെയും പ്രതീഷ് ചാക്കോയുടെയും മൊഴികള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. കേസില്‍ പോലീസിനെ ഏറ്റവും കുഴപ്പിച്ചതും മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതായിരുന്നു. ഇത് ലഭ്യമാകുന്നതോടെ പ്രതികള്‍ക്കെതിരെ വ്യക്തമായ കുറ്റപത്രം സമര്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയുടെ കൈവശം നല്‍കിയെന്നാണ് സുനി മൊഴി നല്‍കിയത്്. ചോദ്യം ചെയ്യലില്‍ പ്രതീഷും സഹ അഭിഭാഷകനായ രാജുവും അറസ്റ്റിന്് വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടാകാത്ത ഇവരുടെ നീക്കം സംശയത്തോടെയാണ് പോലീസ് വീക്ഷിക്കുന്നത്.

ദിലീപ് അറസ്റ്റിലായെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കപ്പെട്ട നാദിര്‍ഷ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുന്നുവെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാദിര്‍ഷ ആരോപിച്ചിരുന്നു. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നാദിര്‍ഷയെ ആശുപത്രി വിട്ടാലുടന്‍ പോലീസ് ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button