KeralaLatest NewsNews

അജയ് തറയിലിനെതിരെ മറ്റൊരു മന്ത്രി കൂടി

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനു പിന്നാലെ മന്ത്രി ജി സുധാകരനും അജയ് തറയിലിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്. അജയ് തറയിലിന്റെ പ്രസ്താവന കേവലം പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന പ്രസ്താവന തന്റെ ഫേസ്ബുക് പേജിലൂടെയാണ് അജയ് തറയിൽ പങ്കുവെച്ചത്. അതെ സമയം അജയ് തറയിലിന്റെ പ്രസ്താവന ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button