CinemaBollywoodEntertainment

മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം; പ്രതികരണവുമായി ശില്പ

മുംബൈയിലെ ബാന്ദ്രയിൽ ഹോട്ടലിനു മുന്നിൽ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഒടുവിൽ നടി ശില്പ ഷെട്ടി പ്രതികരണവുമായി രംഗത്ത്. ഭര്‍ത്താവ് രാജ് കുന്ദ്രയോടൊപ്പം ബാന്ദ്രയിലെ ഒരു ഹോട്ടലില്‍ നിന്നും പുറത്തേയ്ക്ക് വന്ന നടിയുടെ ഫോട്ടോയെടുക്കാന്‍ നിന്ന മാധ്യമ പ്രവര്‍ത്തകരെ, നടി മടങ്ങിയതിന് പിന്നാലെ ഹോട്ടലിലെ ബൗൺസെർസ് മർദ്ദിക്കുകയായിരുന്നു .സംഭവത്തിൽ നടി ഇൻസ്റ്റഗ്രാമിലൂടെ അപലപിച്ചു.
 
താൻ അവർക്കു വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണെന്നും എന്നാൽ താൻ മടങ്ങിയതിനു ശേഷം ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ വീഴ്ച തന്നെ നിരാശപ്പെടുത്തിയെന്നും തന്റെ ഫോട്ടോയ്ക്ക് വേണ്ടി ഏറെ നേരം കാത്തുനിന്ന ആ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ വിഷമമുണ്ടെന്നും നടി പറയുന്നു.മാധ്യമപ്രവർത്തകർക്കു തന്റെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button