KeralaLatest NewsNews

ബംഗ്ലാദേശികൾ കേരളത്തിലേക്ക് കടക്കുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ

മലപ്പുറം: ബംഗ്ലാദേശികള്‍ അനധികൃതമായി കേരളത്തിലെത്തുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ. ഇതിന്റെ ഭാഗമായി എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രേഖകളില്ലാതെ 35 ബംഗ്ലാദേശികളെ മലപ്പുറം എടവണ്ണപ്പാറയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ കേരളത്തിലെത്തുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാനും ഇത്തരക്കാരെ കേരളത്തിലേക്കെത്തിക്കാനും പ്രത്യേക ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവരെ സംബന്ധിച്ച് കേരള പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും നിർദേശമുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇവർ ആധാർ എടുക്കുന്നതിനു സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ആധാർ സെന്ററുകൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button