Latest NewsNewsInternational

രാഷ്ട്രീയ നേതാവിനു നേരെ തക്കാളിയേറ്

ബെര്‍ലിന്‍: മൂന്നു ദിവസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു നേരേ തക്കാളിയേറുണ്ടാകുന്നത്. ആദ്യ തവണ കോട്ടിലായിരുന്ന തക്കാളി പതിച്ചത്. പക്ഷേ ഇത്തവണ കാറിലാണ് തക്കാളി വീണത്. വോള്‍ഗാസ്റ്റ് ഇവന്റ് ഹാളില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് സംഭവം.

തീവ്ര വലതു പക്ഷ പ്രവര്‍ത്തകരാണ് തക്കാളിയേറിനു പിന്നില്‍. 150 ഓളം വരുന്ന വലതു പക്ഷ പ്രവര്‍ത്തകര്‍ മെര്‍ക്കലിന്റെ കാറിനു നേരെ ബഹളം വയ്ക്കുകയും കൂകി വിളിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ജനക്കൂട്ടത്തില്‍ നിന്നും ആരോ ജര്‍മന്‍ ചാന്‍സിലറിനെ തക്കാളിയെറിഞ്ഞത്.

സെപ്റ്റംബര്‍ 24 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മെര്‍ക്കലും പാര്‍ട്ടിയും ഒപ്പം സഖ്യകക്ഷിയായി ഫ്രീ ലിബറലുകളും അധികാരത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ പറ്റി മെര്‍ക്കല്‍ പറഞ്ഞത് കൂകിവിളിച്ചത് ജര്‍മനിയുടെ ശബ്ദമല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നതെന്നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button