Latest NewsIndiaNews

ദേര സച്ചാ സൗധയില്‍ മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍

ചണ്ഡിഗഢ്​: ഗുര്‍മീത്​ റാം റഹീമി​​െന്‍റ സംഘടനയായ ദേര സച്ചാ സൗധ മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ക്ക്​ ആശുപത്രിക്ക്​ കൈമാറി. സല്‍പ്രവൃത്തിയെന്ന നിലയില്‍ ഗുര്‍മീതി​​െന്‍റ അനുയായികള്‍ മൃതദേഹങ്ങള്‍ ആശുപത്രിക്ക്​ നല്‍കിയെന്നാണ്​ അറിയിച്ചിരിക്കുന്നത്​.

മരിച്ച ആളുകളുടെ കുടുംബങ്ങളുടെ സമ്മതപത്രം വാങ്ങിയാണ്​ മൃതദേഹങ്ങള്‍ കൈമാറിയതെന്നും ദേരാ സച്ചായുടെ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​.

ദേര സച്ചായുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയിലെ സ്വകാര്യ മെഡിക്കല്‍ കോളജായ ജി.സി.ആര്‍.ജി എന്ന സ്ഥാപനത്തിനാണ്​ മതിയായ രേഖകളില്ലാതെ മൃതദേഹങ്ങള്‍ കൈമാറിയിരിക്കുന്നത്​. എന്നാല്‍ സമ്മതപത്രം നല്‍കിയെന്ന ഇവരുടെ വാദങ്ങള്‍ പൊലീസ്​ മുഖവിലക്കെടുത്തിട്ടില്ല.

വിഷയത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന്​ കൂടുതല്‍ അന്വേഷണം നടത്തുമെന്ന്​ പ്രത്യേക അന്വേഷണ സംഘം തലവന്‍ ദീപക്​ കുമാര്‍ അറിയിച്ചു. അതേ സമയം, പൊലീസ്​ സിര്‍സയിലെ ഗുര്‍മീതി​​െന്‍റ ആസ്ഥാനത്തുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്​. വെള്ളിയാഴ്​ച നടത്തിയ പരിശോധനയില്‍ പ്ലാസ്​റ്റിക്​ നാണയങ്ങള്‍ ദേര സച്ചയുടെ ആസ്ഥാനത്ത്​ നിന്ന്​ കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button