Latest NewsNewsTechnology

ഗൂഗിള്‍ ഡ്രൈവും സേവനം അവസാനിപ്പിക്കുന്നു

ഗൂഗിള്‍ തങ്ങളുടെ പ്രശസ്തമായ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗൂഗിള്‍ ഡ്രൈവ് (ഡെസ്‌ക്ടോപ്പ്) ആപ്പാണ് ഓര്‍മ്മയാകുന്നത്. 2018 മാര്‍ച്ചോടു കൂടി ഈ സേവനം അവസാനിപ്പിക്കുമെന്നാണ് പുറത്തു വരുന്നത്. ഗൂഗിള്‍ ഡ്രൈവ് ഡെസ്‌ക്ടോപ്പ് ആപ്പ് മാത്രമാണ് നിര്‍ത്തുന്നത്. ഇതിന്റെ ഓണ്‍ലൈന്‍ സേവനം തുടരും. നിലവില്‍ ക്ലൗഡില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാകും. ഇതു സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ഡെസ്‌ക്ടോപ്പ് ആപ്പ് നിര്‍ത്തുന്നത്. 2018 മര്‍ച്ചിനു ശേഷം മാക്, വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ഗൂഗിള്‍ ഡ്രൈവ് ആപ്പ് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button