USALatest NewsNewsInternational

ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞ് വീശുന്നു: 50ലക്ഷം പേരെ ഒഴിപ്പിക്കുന്നു

വാഷിങ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റ് യുഎസിലേക്ക് ആഞ്ഞുവീശുമെന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് 50 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെ സഞ്ചാരപാതയിലാകെ കനത്ത നാശം വിതച്ച ഇര്‍മ യുഎസിനെ ഭീതിയിലാഴ്ത്തുകയാണ്.

കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. യുഎസ് തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

യുഎസിലെ ഏത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്ക് വിസയും പാസ്‌പോര്‍ട്ടും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button